കൊണ്ടോട്ടി: ബ്ലോക്ക് ഓഫിസ് റോഡിനടുത്ത് താമസിക്കുന്ന ചുണ്ടക്കാടന്‍ മുഹമ്മദലി ഹാജി (73) നിര്യാതനായി. കൊണ്ടോട്ടിയിലെ പഴയകാല വ്യാപാരിയാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്, സലഫി മസ്ജിദ് വൈസ് പ്രസിഡന്റ്, ചുണ്ടക്കാടന്‍ കുടുംബസമിതി വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗജത്ത്.
മക്കള്‍: അനീസ് ചുണ്ടക്കാടന്‍ (സെക്രട്ടറി, കെ.വി.വി.ഇ.എസ് യൂത്ത് വിങ് മലപ്പുറം ജില്ല കമ്മിറ്റി), ഹാരിസ് ചുണ്ടക്കാടന്‍ (അസി. പ്രഫ. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം ഓഫ് കാമ്പസ്, പെരിന്തല്‍മണ്ണ), ഹസീന. മരുമക്കള്‍: അബുല്ലൈസ്, ഫാത്തിമാബി, നസിമോള്‍. സഹോദരങ്ങള്‍: ഇസ്മയില്‍, മൊയ്തീന്, പോക്കുട്ടിബാവ, അഹമ്മദ് കോയ, പരേതനായ ഇബ്രാഹിം.