തൃക്കാക്കര: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഡെപ്യൂട്ടി ചെയർമാനും പോർട്ട് ട്രസ്റ്റിന്റെ ആദ്യകാല ഉദ്യോഗസ്ഥനുമായ ക്യാപ്റ്റൻ എം.കെ. മാത്യു (93) നിര്യാതനായി. തിരുവല്ല മണലിൽ പരേതരായ എം.എം. കോശിയുടെയും കുഞ്ഞമ്മ കോശിയുടെയും മകനാണ്. ഭാര്യ: പരേതയായ തൈക്കാട്ടുശ്ശേരി വല്യാറപാറായിൽ പാപ്പു തരകന്റെയും മാമുക്കുട്ടിയുടെയും മകൾ അന്നമ്മ മാത്യു. മക്കൾ: മോളി സൈമൺ, എൽസി ജോൺ. മരുമക്കൾ: ഡോ. സൈമൺ ജോൺ കൊച്ചുതുണ്ടിയിൽ (ഒഫ്താൽമോളജിസ്റ്റ്), ജോൺ കെ. ജോൺ (ജോൺസൺ ലിഫ്റ്റ്സ്). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് മരുമകൻ ഡോ. സൈമൺ ജോണിന്റെ തൃക്കാക്കരയിലുള്ള (ഭാരതമാത കോളജിന് എതിർവശം) വസതിയിൽ കൊണ്ടുവരും. വൈകീട്ട് 4.30ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ സംസ്കാരം നടത്തും.