മൂവാറ്റുപുഴ: ആറൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാളകം മേക്കടമ്പ് പിണക്കാട്ടിൽ പി.യു. മത്തായിയുടെ മകൻ എബിൻ മത്തായിയാണ് (23) മരിച്ചത്. ശനിയാഴ്ച രാവിലെ കുത്താട്ടുകുളത്തിനടുത്ത് ആറൂരിൽ കാറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് മേക്കടമ്പ് ആശാരിപ്പറമ്പിൽ ഏലിയാസിന്റെ മകൻ ഡോൺ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: ബീന. സഹോദരങ്ങൾ: എൽദോ, സാറാമോൾ.