മൂവാറ്റുപുഴ: ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ആയവന തോട്ടഞ്ചേരി കരുമത്തണ്ടേൽ കെ.ജി. അജേഷാണ് (37) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തുനിന്ന് മടങ്ങവേ ഞായറാഴ്ച പുലർച്ച രണ്ടോടെ ഊരമന ശിവലിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ഓട്ടോ അജേഷിന്റെ മുകളിലേക്കാണ് വീണത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സുഹൃത്തുക്കൾ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. കഴിഞ്ഞ വർഷമായിരുന്നു അജേഷിന്റെ വിവാഹം. ഭാര്യ: സനിത. പിതാവ്: ഗോപി. മാതാവ്: ഓമന.