കുറ്റിപ്പുറം: പാഴൂർ ആശാരിപറമ്പിൽ ബിനീഷിന്റെയും അനിതയുടെയും മകൾ വേദിക (രണ്ട്) കിണറ്റിൽ വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കുഞ്ഞിനെ കണ്ടെത്തിയത്. കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടപ്പാളിലെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. സഹോദരങ്ങൾ: വിവേക്, വിനായകൻ.