കളമശ്ശേരി: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോട്ടറി വിൽപനക്കാരൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കളമശ്ശേരി വട്ടേക്കുന്നം കടൂരപ്പറമ്പിൽ ആന്റണിയാണ് (82) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ഇടപ്പള്ളി ടോളിലായിരുന്നു അപകടം. ഇടപ്പള്ളി ഭാഗത്തുനിന്ന് കളമശ്ശേരിക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് ഇടിച്ചത്. ആന്റണിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി.