കളമശ്ശേരി: മരത്തിൽ ഇല പറിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഏലൂർ കിഴക്കുംഭാഗം തുളസിഭവനിൽ ആർ. ബാലസുബ്രഹ്മണ്യൻ (72) മരിച്ചു. തിങ്കളാഴ്ച രാവിലെ ഫാക്ട് ക്വാർട്ടേഴ്സ് പരിസരത്തെ മരത്തിൽ ഇല പറിക്കാൻ കയറിയതാണ്. അസ്വസ്ഥത അനുഭവപ്പെട്ട് മരത്തിൽ തളർന്നിരിക്കുന്നത് ശ്രദ്ധയിൽപെട്ട കാൽനടക്കാരൻ സമീപ ക്ഷേത്രത്തിൽ വിവരം അറിയിച്ചു. തുടർന്ന് ഏലൂർ, ഫാക്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ മരത്തിൽ കുടുങ്ങിയ വയോധികനെ താഴെ എത്തിച്ചു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ദുർഗാദേവി. മകൻ: രാജഗോപാൽ. സംസ്കാരം നടത്തി.