മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം മുൻ ഭരണാധികാരിയും കൂവപ്പാടം വൈ.എൻ.പി ട്രസ്റ്റ് റോഡിൽ അശ്വിനിയിൽ ഷേണായ് എൻജിനീയറിങ് ഉടമയുമായ എ.പി. ഷേണായ് (ഭങ്കാർ മാം -88) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: പ്രകാശ് (ഷേണായ് എൻജിനീയറിങ്), ഡോ. അനുരാധ (മസ്കത്ത്), അനിത. മരുമക്കൾ: ആരതി, ഡോ. രഞ്ജിത് കുമാർ (മസ്കത്ത്), പ്രഭാകർ കിണി (കിങ് ഷിപ് സർവിസസ്, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച 1.30ന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തിൽ.