ചോറ്റാനിക്കര: ഇടപ്പള്ളി മറ്റത്തിൽ പരേതനായ ഇ.ജെ. മത്തായി (റെയിൽവേ)യുടെ ഭാര്യ ലീലാമ്മ മത്തായി (84) നിര്യാതയായി. ഓണശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷേർളി മാത്യു (റിട്ട. ആരോഗ്യ വകുപ്പ്), ജോൺസൺ മാത്യു (റിട്ട. സൂപ്രണ്ടിങ്ങ് എൻജിനീയർ, ജലസേചന വകുപ്പ്). മരുമക്കൾ: ഡോ. പോൾ ഡാനിയൽ (മെഡിക്കൽ കോളജ്, കോലഞ്ചേരി), സുനി കുര്യാക്കോസ് (അസി. മാനേജർ, ഫെഡറൽ ബാങ്ക് മുളന്തുരുത്തി). സംസ്കാരം ബുധനാഴ്ച 11 ന് കടുംഗമംഗലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.