ചാരുംമൂട്: വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് ആദിക്കാട്ടുകുളങ്ങര വിളവടക്കേതിൽ കിഴക്കതിൽ ഷേഖ് മൈതീൻ റാവുത്തർ (76) മരിച്ചു. തിങ്കളാഴ്ച വൈകീട്ട് നലോടെയായിരുന്നു സംഭവം. വീടിനുസമീപത്തെ ചുറ്റുമതിലില്ലാത്ത കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.അടൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ഹബീബ. മക്കൾ: മുഹമ്മദ് ഹനീഫ, സുമി, പരേതനായ ഷറഫുദ്ദീൻ. മരുമക്കൾ: സലീന, ഷക്കീല, ഷിബുഖാൻ.