കാഞ്ഞിരപ്പള്ളി: ആനക്കല്ല്, കുരിശുംമൂട്ടില്‍ (പുളിമാക്കല്‍) ജോസ് കെ. ഡോമിനിക്കിന്റെ ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. മുട്ടാര്‍ സ്രാമ്പിക്കല്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മെറി, ഷെറി, ഫ്രെഡി (ടെസ്റ്റണ് മൊബൈല്‍സ്, കാഞ്ഞിരപ്പള്ളി), മാത്യു (ആസ്ട്രേലിയ). മരുമക്കള്‍: ജോസഫ് മാത്യു (അഭിലാഷ് ഗ്ലാസ് ഹൗസ്, കറുകച്ചാല്‍), സീമ വെച്ചൂച്ചിറ, രശ്മി മാലിയില്‍, കവിത (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.