ശ്രീകൃഷ്ണപുരം: ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി ചിറകണ്ടത്തിൽ വീട്ടിൽ സുനിൽ-സരോജിനി ദമ്പതികളുടെ മകൻ സുജിൻ (22) ആണ് മരിച്ചത്.കടമ്പഴിപ്പുറം-വേങ്ങശ്ശേരി റോഡിലെ പുല്ലുണ്ടശ്ശേരിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഉടൻ നാട്ടുകാർ കടമ്പഴിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സഹോദരൻ: സജിൻ.