അങ്കമാലി: വീടിന് സമീപം ചിറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി മൂക്കന്നൂർ വട്ടപറമ്പൻ വീട്ടിൽ കുഞ്ഞി പൗലോ- റോസിലി ദമ്പതികളുടെ മകൻ ഷിബുവാണ് (47) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൂക്കന്നൂർ ചീനം ചിറയിലായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അങ്കമാലി അഗ്നിരക്ഷ സേനയെത്തിയാണ് മൃതദേഹം കരക്കെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ. ജിജിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകമകൾ: ജൂലിയറ്റ് (പ്ലസ് വൺ വിദ്യാർഥിനി, മൂക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ.