കുളത്തൂർമൂഴി: മന്നത്താനിൽ ജോസഫ് മത്തായിയുടെ ഭാര്യ ഏലിയാമ്മ ജോസഫ് (സൂസമ്മ-63) നിര്യാതയായി. ഇത്തിത്താനം കോച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജിൻസ് ജോസഫ് (ഡി.ഡി.ഗ്ലാസ് ആൻഡ് മിറർ ട്രേഡിങ് മണിമല), ജയ്നറ്റ് ജോസഫ് (സൗദി). മരുമക്കൾ എലിസബത്ത് (മുൻസിഫ് കോടതി, റാന്നി), ജൂണോ ജോസഫ് (സൗദി). സംസ്കാരം വ്യാഴാഴ്ച 2.30ന് വായ്പൂര് സെൻറ് ജോസഫ് പുത്തൻ പള്ളി (ചക്കാലക്കുന്ന്) സെമിത്തേരിയിൽ.