പിഴക്: മുണ്ടയ്ക്കല്‍ പരേതനായ ചാക്കോ മാണിയുടെ മകന് അഡ്വ. എം.സി. അഗസ്റ്റിന് (79) നിര്യാതനായി. പാലാ ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്നു. ഏറെക്കാലം പാലാ അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. പാലാ ഹൗസിങ് സൊസൈറ്റി ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഏഴല്ലൂര്‍ വഴുതലക്കാട്ട് കുടുംബാംഗം അന്നക്കുട്ടി. മക്കള്‍: മേരി (അധ്യാപിക, ഗവ. എച്ച്.എസ്.എസ് പായിപ്പാട്), എലിസബത്ത് (ഡയറ്റീഷന്‍, ഡബ്ല്യു.സി ആശുപത്രി, മട്ടാഞ്ചേരി), ആഗ്നസ് (ഇന്ത്യന്‍ സ്കൂള്‍ ഓഫ് മസ്കത്ത്), അല്‍ഫോന്‍സ (എസ്.ജെ.എന്‍. എച്ച്.എസ്.എസ്, കൊഴുവനാല്‍), അഡ്വ. ജേക്കബ് അല്‍ഫോന്‍സ ദാസ് (പാലാ അര്‍ബന്‍ ബാങ്ക് ഭരണസമിതി അംഗം). മരുമക്കള്‍: പരേതനായ സിബി മാത്യു, അഡ്വ. ജോബി ജോസ് (സെക്രട്ടറി, ബാര്‍ അസോസിയേഷന്, മൂവാറ്റുപുഴ), സെബാസ്റ്റ്യന്‍ (മസ്കത്ത്), ടോബിന് കെ. അലക്സ് (സെന്റ് മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്). സംസ്കാരം വ്യാഴാഴ്ച നാലിന് പിഴക് സെന്റ് ജോണ്‍സ് ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.