ആലത്തൂർ: ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ തരൂർ ആലിങ്കൽ പത്തായപ്പുരയിൽ അരവിന്ദാക്ഷ മേനോൻ (82) ഒലവക്കോട് റെയിൽവേ കോളനി സായ് നഗറിലെ വീട്ടിൽ നിര്യാതനായി. പിതാവ്: തരൂർ കിഴക്കേ കോണിക്കൽ ഇടത്തിൽ പരേതനായ ചാത്തു അച്ചൻ. മാതാവ്: ആലിങ്കൽ പത്തായപ്പുരയിൽ അമ്മു നേത്യാർ. ഭാര്യ: പ്രഭ. മകൻ: ഉണ്ണി അരവിന്ദൻ (യു.എസ്.എ). മരുമകൾ: ബീന. സഹോദരങ്ങൾ: രുഗ്മിണി, പരേതരായ ലക്ഷ്മിക്കുട്ടി, മീനാക്ഷിക്കുട്ടി, സത്യഭാമ. സംസ്കാരം ശനിയാഴ്ച.