കൊല്ലങ്കോട്: അടിപിടിയിൽ പരിക്കേറ്റയാൾ ചികിത്സക്കിടെ മരിച്ചു. കോട്ടപ്പാടം വേലായുധന്റെ മകൻ രാജനാണ് (48) ബുധനാഴ്ച രാത്രി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് അയൽവാസിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് അടിപിടിയിൽ രാജന് തലക്ക് പരിക്കേറ്റതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലം പരിശോധിക്കുകയും വീടിനകത്തും കിടക്കയിലുമുണ്ടായ രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. പരിശോധനക്ക് കൊണ്ടുവന്ന ഡോഗ് സ്ക്വാഡിലെ നായ് അയൽവാസിയുടെ വീട്ടിലെത്തിയാണ് നിന്നത്. ചോദ്യം ചെയ്യാനായി അയൽവാസിയെ കൊല്ലങ്കോട് സ്റ്റേഷനിലെത്തിച്ചു. മാതാവ്: മണി. സഹോദരി: സുഭദ്ര. ഇൻസ്പെപെക്ടടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ശശികുമാർ എന്നിവർ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി.