ആനക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മൂതൂര്‍ പുത്രകാവില് അച്യുതന്റെ മകന് നിഖിലാണ് (അപ്പു -24) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കൂറ്റനാട് ചാലിശ്ശേരി റോഡില്‍ നിഖിലും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. മാതാവ്: സരോജിനി. സഹോദരങ്ങള്‍: സ്വപ്നില്‍, നിനില്.