ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ലോട്ടറി വിൽപനക്കാരൻ മുട്ടം ചിറ്റൂർ പടീറ്റതിൽ ഗോപിനാഥൻ നായർ (78) മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ദേശീയപാതയിൽ രാമപുരം എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം.
ലോട്ടറി എടുക്കാനായി കായംകുളത്തേക്ക് പോകുന്നതിനിടയിൽ മിനി ലോറി തട്ടിയാണ് പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകീട്ട് മരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: രാധാകൃഷ്ണൻ, ജയശ്രീ, ഹരിദാസ്. മരുമക്കൾ: ചന്ദ്രപ്രഭ, രാജു, മണി.