ചങ്ങനാശ്ശേരി: മുതിർന്ന സി.പി.ഐ നേതാവും, സ്വാതന്ത്ര്യസമര സേനാനിയും, എഴുത്തുകാരനുമായ എൻ. കെ. കമലാസനൻ (92) നിര്യാതനായി. തിരുവിതാംകൂർ കർഷക തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, ജില്ല കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ല സെക്രട്ടറി, പ്രസിഡന്റ്, കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കുട്ടനാടും നക്ഷത്ര തൊഴിലാളിപ്രസ്ഥാനവും, ഒരു കുട്ടനാടൻ ഓർമക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്നമണ്ണ്, കമ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണൻ നായർ എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: കെ.ജി ശാന്തമ്മ (റിട്ട: ഖാദി ബോർഡ് ). മക്കൾ: ബീന, ബിജു,ബിനു (ഖാദി ബോർഡ് , സി.പി.എം കുറിച്ചി ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: സുരേഷ് കുമാർ (റിട്ട. കെ.എസ്.ആർ.ടി.സി, കാരാപ്പുഴ), രജിത, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഔദ്യോഗിക ബഹുമതികളോടെ ചങ്ങനാശ്ശേരി കുറിച്ചി നടുവത്തുശ്ശേരി വീട്ടുവളപ്പിൽ നടക്കും.