മണ്ണഞ്ചേരി: ഫിഷറീസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ കലവൂർ വിശ്വവിലാസത്തിൽ വി.എസ്. വിശ്വംഭരൻ (85) നിര്യാതനായി. മണ്ണഞ്ചേരി യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: സുചേത (റിട്ട. പ്രധാനാധ്യാപിക, പി.ജെ യു.പി സ്കൂൾ, വളവനാട്), ജയശങ്കർ (മാനേജിങ് ഡയറക്ടർ, ഫാർമസ്യൂട്ടിക്കൽ കമ്പനി, ആലപ്പുഴ), സുഗത, ജയദീപ് (റെയിൽവേ, ആലപ്പുഴ). മരുമക്കൾ: ബിന്ദു ശങ്കർ (ആദായ നികുതി ഓഫിസ്, ആലപ്പുഴ), സുരേഷ് ബാബു (റിട്ട. റെയിൽവേ), ലക്ഷ്മി ജയദീപ്, പരേതനായ ഷാജി (എസ്. എൻ. കോളജ്, ചേർത്തല).