എടവണ്ണ: ഒതായിയിലെ പഴയകാല വ്യാപാരി എടപ്പറ്റ മുഹമ്മദ്കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: വട്ടപ്പൊയിൽ ഫാത്തിമ (കീഴുപറമ്പ്). മക്കൾ: എടപ്പറ്റ ഇബ്രാഹിം ഹാജി, അബ്ദുസ്സലാം (വ്യാപാരി ഒതായി), അബ്ദുൽ ഗഫൂർ (ഡ്രൈവർ), അലി അക്ബർ (എടപ്പറ്റ കേറ്ററിംഗ്സ്). മരുമക്കൾ: ഫൗസിയ (എടവണ്ണ), മൈമുനത്ത് (അറവങ്കര), റസീന(കീഴുപറമ്പ്), സാറാബി (ഇരുവേറ്റി). സഹോദരി: പരേതയായ ഖദീജ (കീഴുപറമ്പ്). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.