ചങ്ങനാശ്ശേരി: ഫാത്തിമാപുരം കുന്നപ്പിള്ളി ഡൊമിനിക് ജോസഫ് (റിട്ട. മാനേജർ, എസ്.ബി.ഐ -72) നിര്യാതനായി. ഭാര്യ: കോട്ടയം പനന്താനം കുടുംബാംഗം പരേതയായ അന്നമ്മ കുരുവിള. മക്കൾ: പ്രഫ. എലിസബത്ത് ഡൊമിനിക് (സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, പാത്താമുട്ടം), ജോസഫ് ഡൊമിനിക് (പ്രോഗ്രാം മാനേജർ, എസ്.എ.പി ലാബ്സ്, ബംഗളൂരു). മരുമക്കൾ: സണ്ണി ജോസഫ് ഇടപ്പിള്ളി മറ്റത്തിൽ (കോഓഡിനേറ്റിങ് എഡിറ്റർ, മലയാള മനോരമ, ആലപ്പുഴ), മിഷ ജോർജ് മുളയ്ക്കൽ (ക്വാളിറ്റി എൻജിനീയർ, എസ്.എ.പി ലാബ്സ്, ബംഗളൂരു). സംസ്കാരം ഞായറാഴ്ച മൂന്നിന് ഫാത്തിമാപുരം ഫാത്തിമാമാതാ പള്ളി സെമിത്തേരിയിൽ.