പൊൻകുന്നം: ബാലസാഹിത്യകാരനും പ്രാദേശിക ചരിത്രരചയിതാവുമായ പി.എൻ.പി റോഡ് പുല്ലുവേലിൽ വീട്ടിൽ ജോസ് പുല്ലുവേലി (68) നിര്യാതനായി. പുല്ലുവേലിൽ പരേതരായ എബ്രഹാമിന്റെയും ഏലിയാമ്മയുടെയും മകനാണ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ. ആന്റണി പിതൃസഹോദരി പുത്രനാണ്. ബാലസാഹിത്യം ഉൾപ്പെടെ പതിനഞ്ചോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ‘മലയോരം’ എന്ന മാസികയുടെയും നവീക ബുക്സിന്റെയും മാനേജിങ് എഡിറ്ററായിരുന്നു. ‘നാട്ടുപച്ച’ എന്ന ഗ്രന്ഥത്തിന് ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ സാഹിത്യദീപം പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഭാര്യ: എരുമേലി വെട്ടുകല്ലാംകുഴി കുടുംബാംഗം മറിയമ്മ. മക്കൾ: ലിസ ജോസ് (മെഡിസിറ്റി, പാലാ), എബിൻ ജോസ്. മരുമകൻ: തോമസുകുട്ടി അരുവിക്കുഴി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.