ചേർത്തല: നിർമാണം പുരോഗമിക്കുന്ന സ്വന്തം വീടിന്റെ മുകളിൽനിന്ന് കാൽവഴുതി വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ചേർത്തല നഗരസഭ 15ാം വാർഡിൽ കണ്ണികാട്ട് പരേതനായ ദാമോദരന്റെ മകൻ കെ.ഡി. മഹേശൻ (52) മരിച്ചു.
വീടിന്റെ മുകളിൽനിന്ന് ചെങ്കല്ല് നീക്കുന്നതിനിടെ ഫെബ്രുവരി 24നാണ് വീണത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് മരിച്ചു. എക്സ്റേ ലോക്കലിലെ സി.പി.എം മണവേലി ബ്രാഞ്ച് സെക്രട്ടറിയും ചേർത്തല ടൗൺ സഹകരണബാങ്ക് ഭരണസമിതി അംഗവുമാണ്. മാതാവ്: സരസമ്മ. ഭാര്യ: സന്ധ്യ. മക്കൾ: അനന്തു, ആനന്ദ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.