മക്കരപ്പറമ്പ: വടക്കാങ്ങര തടത്തിൽകുണ്ടിലെ പിലാപറമ്പിൽ സുലൈമാൻ (കുഞ്ഞാപ്പു -70) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. പിതാവ്: മേലേവിളക്കത്തിൽ അബ്ദുല്ലക്കുട്ടി. മാതാവ്: ഇമ്മാച്ചുട്ടി മാമ്പ്ര. ഭാര്യ: പാത്തുമ്മ കല്ലിങ്ങൽ(കൂട്ടിൽ.) മക്കൾ: ലത്തീഫ്, സിഫാനത്ത്, ഫസീന, സമീർ ബാബു.
മരുമക്കൾ: റയ്ഹാനത്ത് ആവത്തുകാട്ടിൽ (പാതിരമണ്ണ), മുഹമ്മദാലി പഴേടത്ത് (പഴമള്ളൂർ), സെയ്ഫുദ്ദീൻ കല്ലിങ്ങൽ (മങ്കട കൂട്ടിൽ), റയ്ഹാനത്ത് ആലങ്ങാടൻ (കടന്നമണ്ണ.) സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സൈനബ (കോഡൂർ), പാത്തുമ്മ (കടുങ്ങപുരം), പരേതയായ കുഞ്ഞായിശ.