കൂരോപ്പട: കൂരോപ്പട കൂട്ടിയാനിക്കൽ ഫിലിപ് (തങ്കച്ചൻ -64) കൂരോപ്പട മാർ സ്ലീവ പള്ളിമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. കാറിൽനിന്ന് ഇറങ്ങി പള്ളിമുറ്റത്തേക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചേർത്തല കടേപ്പറമ്പിൽ അന്നമ്മ (ആനി). മക്കൾ: ജാസ്മിൻ, അശ്വിൻ (ഇരുവരും കാനഡ). മരുമകൻ: സാനു വർഗീസ് ചൊള്ളാൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കൂരോപ്പട മാർ സ്ലീവ പള്ളി സെമിത്തേരിയിൽ.