ആനക്കര: പടിഞ്ഞാറങ്ങാടി സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നെല്ലിപ്പടിയില്‍ താമസിക്കുന്ന എൻജിനിയര്‍ റോഡ് പരേതനായ കഴുങ്ങില്‍ മുഹമ്മദിന്റെ മകന് സൈതലവി (50) ആണ് മരിച്ചത്. ഭാര്യ: ഫസീല. മക്കള്‍: ഫര്‍സാന, ഷിഫാന, ഇബ്രാഹിം ബാദുഷ, മരുമകന്: ആബിദ് ചാലിശ്ശേരി. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് രാവിലെ ഒമ്പതിന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.