കടുത്തുരുത്തി: കോതനല്ലൂർ കളത്തൂർ ചാമക്കാലായിൽ പരേതനായ ജോണിന്റെ മകൻ രാജീവിനെ (40) പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ വാടകക്ക് താമസിക്കുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡാർജിലിങ് ആശുപത്രിയിലെ നഴ്സായിരുന്നു. ഞായറാഴ്ച രാവിലെ സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടിട്ട് എടുക്കാത്തതിനെത്തുടർന്ന് തിരക്കി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മാതാവ്: മേരി.