വെള്ളമുണ്ട: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട യൂനിറ്റ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ മുജീബ് (55) നിര്യാതനായി. മംഗലശ്ശേരി മഹല്ല് സെക്രട്ടറി, കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ കരീം മുസ്ലിയാര്. മാതാവ്: ബിയ്യാത്തു. ഭാര്യ: ആമിന. മക്കള്‍: ഡോ. അബ്ദുല്‍ കരീം, നസീബ. മരുമക്കള്‍: ആഇശ, നസീം (ദുബൈ). സഹോദരങ്ങള്‍: ബഷീര്‍, റാബിയ, സഫിയ, സുഹറ, താഹിറ, സൈനബ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കണ്ടത്തുവയല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. നിര്യാണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച ഉച്ചക്ക് രണ്ടു വരെ വെള്ളമുണ്ടയില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് വ്യാപാരികൾ അറിയിച്ചു.