ഇടപ്പള്ളി: ഇടപ്പള്ളി ടോൾ കൊല്ലംകുടി വീട്ടിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സീതി (56) നിര്യാതനായി. ഇടപ്പള്ളി ടോളിലെ തന്തൂരി ഹോട്ടൽ ഉടമയായിരുന്നു. മാതാവ്: മുടക്കത്തിൽ പുത്തൻ പുരക്കൽ പരേതയായ ആമിന.
സഹോദരങ്ങൾ: ഡോ. ടി.ഐ അസ്മ (റിട്ട. ഗവ.മെഡിക്കൽ കോളജ്, കൊച്ചി), ടി.ഐ ഫാത്തിമ (റിട്ട. പ്രിൻസിപ്പൽ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, കടവന്ത്ര), ടി.ഐ സാറ ഉമ്മ (റിട്ട. അധ്യാപിക, ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂൾ, പുല്ലേപ്പടി), സക്കീന (കാനഡ), ടി.ഐ. മുഹമ്മദ് (ബിസിനസ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇടപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.