അരൂർ: പേരക്കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിടിച്ച് എരമല്ലൂർ കോലത്തുശ്ശേരി വടക്കുംമുറി പരേതനായ ബാബുവിന്റെ ഭാര്യ തങ്കമ്മ (71) മരിച്ചു. കൊച്ചി സൗദി കുരിശിങ്കൽ കുടുംബാംഗമാണ്.
ദേശീയപാതയിൽ എരമല്ലൂർ മോഹം ആശുപത്രിക്കുസമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. മക്കൾ: എലിസബത്ത് സാലി, ജോസഫ് സജി. മരുമക്കൾ: പ്രസാദ്, സോണി.
സംസ്കാരം ചൊവ്വാഴ്ച നാലിന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ.