കളമശ്ശേരി: കോവിഡ് ബാധിച്ച് ആലുവ ജില്ല ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 10ന് മരിച്ച ബാബുവിന്റെ (53) മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിലാസം വ്യക്തമല്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ കളമശ്ശേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 2532050, 9497933207.