പുറത്തൂർ: സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ കാവിലക്കാട് കെ. ജനാർദനൻ (68) നിര്യാതനായി. സി.പി.എം പുറത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം, തൃത്തല്ലൂർ ബ്രാഞ്ച് സെക്രട്ടറി, എൻ.ജി.ഒ യൂനിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രമണി (റിട്ട. പ്രധാനാധ്യാപിക, പുറത്തൂർ ജി.യു.പി.എസ്). മക്കൾ: ജിഷ ജനാർദനൻ (യു.കെ), രാഹുൽ ജനാർദനൻ (യു.എ.ഇ). മരുമക്കൾ: സത്യനാരായണൻ (യു.കെ), അപർണ (യു.എ.ഇ). സഹോദരങ്ങൾ: ഗോപിനാഥൻ (ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജ്), രവീന്ദ്രൻ, ശാരദാമ്മ, മല്ലിക. സംസ്കാരം ചൊവ്വ രാവിലെ 8.30ന് കാവിലക്കാട് വസതിയിൽ.