ശ്രീകൃഷ്ണപുരം: പെരുമാങ്ങോട്ട് എം.ബി.ബി.എസ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാവുങ്കൽതൊടി രാജൻ-ശ്രീജ ദമ്പതികളുടെ മകൻ അശ്വിൻ രാജിനെയാണ് (20) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ച് ക്ലാസ് തുടങ്ങാനിരിക്കെയാണ് മരണം. അതുൽ രാജ് സഹോദരനാണ്. മണ്ണാർക്കാട് താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.