കൂറ്റനാട്: വട്ടേനാട് ഹൈസ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകൻ അഞ്ഞൂർ പുളിയത്ത് ശ്രീധരൻ നായർ (80)നിര്യാതനായി. ദീർഘകാലം വട്ടേനാട് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: കൂറ്റനാട് മങ്ങാട്ട് രുഗ്മിണി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: രാജേഷ്, രമേഷ് (ഇരുവരും മർച്ചന്റ് നേവി), രാധിക (അസി. പ്രഫസർ, ബംഗളൂരു). മരുമക്കൾ: സജിത, മഞ്ജു, രാജീവ് (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വട്ടേനാട് ഹൈസ്കൂളിനു സമീപം രാധികാ നിവാസിൽ.