കോതമംഗലം: ചെറുവട്ടൂർ എം.എം കവലയിൽ താമസിക്കുന്ന കക്കാട്ട് നാസറിന്റെ മകൻ അൽത്താഫ് (20) നിര്യാതനായി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്. അക്യൂട്ട് മൈലോയിഡ് ലുക്കേമിയ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു. ആന്റണി ജോൺ എം.എൽ.എ ചെയർമാനായി ചികിത്സ സഹായനിധി രൂപവത്കരിച്ച് തുക കണ്ടെത്തിയിരുന്നു. ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മാതാവ്: സുധിയ. സഹോദരിമാർ: ആഷിദ മോള്, ആഷ്ന മോള്.