കൽപകഞ്ചേരി: മാമ്പ്ര ചാലിക്കുന്ന് പരേതനായ മുഹമ്മദിന്റെ മകനും മാധ്യമപ്രവർത്തകനുമായ സുബൈർ കല്ലൻ (48) നിര്യാതനായി.
ചന്ദ്രിക ദിനപത്രത്തിന്റെ തിരൂർ, കോട്ടക്കൽ, കൽപകഞ്ചേരി എന്നിവിടങ്ങളിലെ ലേഖകനാണ്. മാമ്പ്ര മദ്റസത്തുൽ മഷ്ഹൂരിയ സെക്രട്ടറി, കൽപകഞ്ചേരി, കോട്ടക്കൽ പ്രസ്ഫോറം സെക്രട്ടറി, തിരൂർ പ്രസ് ക്ലബ് വൈസ് പ്രസിഡന്റ്, കൽപകഞ്ചേരി പഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ, ഒരുമ യു.എ.ഇ ചാപ്റ്റർ കൽപകഞ്ചേരി പഞ്ചായത്ത് കോഓഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു.
കടുങ്ങാത്തുകുണ്ട് ക്രസന്റ് സെന്റർ സെക്രട്ടറി, ജി.വി.എച്ച്.എസ്. സ്കൂൾ പി.ടി.എ പ്രസിഡന്റ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാതാവ്: ഉമ്മിക്കുട്ടി. ഭാര്യ: ഹഫ്സത്ത്. മക്കൾ: റഹീസ്, റഹീമ. മരുമകൻ: സാദിഖലി രണ്ടത്താണി.
സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഹംസ, മുഹമ്മദ് മുസ്തഫ, അബ്ദുൽ ജലീൽ, മറിയാമു, സുബൈദ, റഷീദ.