നിലമ്പൂർ: വഴിക്കടവിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ തെങ്ങ് പൊട്ടിവീണ് തൊഴിലാളി മരിച്ചു. പുന്നക്കല്ലിലെ വേട്ടെക്കോടൻ മുജീബ് റഹ്മാൻ (50) ആണ് മരിച്ചത്. വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. തെങ്ങിന്റെ ഉയരത്തിലെത്തിയപ്പോൾ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ഉടനെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ബജീന. മക്കൾ: മുബീൻ (ദുബൈ), മുർഷിദ്, മുഹ്സിൻ.
ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പുന്നക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.