പരപ്പനങ്ങാടി/തിരൂർ: സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. പുല്ലൂണി പരേതനായ കിഴക്കേ പിടിയേക്കൽ മുത്തുവിന്റെ മകൾ ഷീബ (45) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ചെട്ടിപ്പടി കോയംകുളത്തിനടുത്തായിരുന്നു അപകടം. കണ്ടെയ്നർ ലോറിയുടെ ടയറിനടിയിൽപ്പെട്ട ഷീബ തത്ക്ഷണം മരിക്കുകയായിരുന്നു. ചെറുവണ്ണൂർ എ.ഡബ്ലിയു.എച്ച് വിദ്യാലയത്തിലെ ഒന്നാം വർഷ ഡി.എഡ് വിദ്യാർഥിയാണ്. ഭർത്താവ്: കുറുമ്പടി സ്വദേശി ടി.വി. ഷാജഹാൻ എന്ന മാനു. മക്കൾ: സഹീർ അനസ് (ഗൾഫ് ബസാർ മൊബൈൽ വ്യാപാരി), ശബീർ, ശാക്കിർ (എൻജിനിയറിങ് വിദ്യാർഥി കോയമ്പത്തൂർ), ഷഫീര്‍ റഹ്മാന്. മരുമകൾ: നിഷിദ തെസ്നി. ഖബറടക്കം ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം.