കോതമംഗലം: പോത്താനിക്കാട്ട് (ഉണ്ണൂപ്പാട്ട്) ഡോ. കുര്യച്ചന് ജോസഫ് (75) നിര്യാതനായി. ഭാര്യ: ചാലക്കുടി വൈന്തല പാനികുളം ഉഷ. മക്കള്‍: റോസ്മിന്‍ (ഖത്തര്‍), സെലിന്, ഡോ. ജോസഫ് ജോണ്‍ (സൗദി അറേബ്യ). മരുമക്കള്‍: ബിനോയ് കുന്നത്തോട്ടത്തില് കാലടി (എൻജിനീയര്‍ ഖത്തര്‍), സിബി ജേക്കബ് തേവര്‍കാട്ട് ആലപ്പുഴ(സോഫ്റ്റ്വെയര് എൻജിനീയര്‍), ഡോ. നീറ്റ അറയ്ക്കല്‍ പാവറട്ടി (സൗദി അറേബ്യ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.