റിയാദ്: പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) റിയാദ് എക്സിറ്റ് എട്ട് റിമാലിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. പിതാവ്: അബൂബക്കർ. മാതാവ്: സുബൈദ. ഭാര്യ: അയിശാബി. മക്കൾ: സഫീർ, ഷമീമ, ഷെറിൻ, ഷിബിലി. മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.