വാഴക്കാട്: ആക്കോട് കളത്തിങ്ങല്‍ പരേതനായ അബ്ദുല്ല മുസ്ലിയാരുടെ മകന് അബ്ദുൽ സലീം (41) നിര്യാതനായി. കൊണ്ടോട്ടി മണ്ഡലം ദുബൈ കെ.എം.സി.സി ട്രഷറര്‍, വാഴക്കാട് പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി വര്‍ക്കിങ് സെക്രട്ടറി, പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ സുഹ്റ. മക്കള്‍: നിഹല, നിഫു മോള്.