പൂക്കോട്ടൂര്‍: വള്ളുവമ്പ്രത്ത് താസിച്ചിരുന്ന എരുമേലി മുക്കോട്ടുതറ സ്വദേശി ജോര്‍ജ് തോമസ് (79) നിര്യാതനായി. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ സജീവമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം മണ്ഡലം മുന്‍ വൈസ് പ്രസിഡന്റും പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ലിസി ജോര്‍ജ്. മക്കള്‍: ജോമോന് ജോര്‍ജ് (ഖത്തര്‍), ജോമോള്‍ ജോര്‍ജ്.മരുമക്കള്‍: മിഥുന് മാത്യു (കൂത്താട്ടുകുളം), അനുജേക്കബ് (കോതമംഗലം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് മഞ്ചേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.