മങ്കട: കൂട്ടിൽ എ.പി.സിക്കു സമീപം റബർ ഷീറ്റ് അടിക്കുന്ന പുരയുടെ സമീപം ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പയ്യ സ്വദേശി റൈനലിനെയാണ് (41) ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. അഞ്ചുവർഷമായി ഇയാൾ കൂട്ടിൽ പ്രദേശത്താണ് താമസിക്കുന്നത്. ആദിവാസി കോളനിയിലെ ചാത്തൻ കുട്ടിയുടെ മകൾ റീത്ത ബേബിയാണ് ഭാര്യ. പിതാവ്: മോഹനൻ. മങ്കട പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.