കോട്ടക്കൽ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മഞ്ചേരി കിടങ്ങഴി പട്ടണത്ത് ഡാനി മുഹമ്മദ് (26) ആണ് മരിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവർ എറണാകുളം കല്ലുപറമ്പ് ദിലീപിനെ (45) കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 5.45ന് പുത്തൂർ ബൈപാസ് തുടങ്ങുന്ന സ്ഥലത്തായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി തൊട്ടടുത്ത പാടത്തേക്ക് മറിഞ്ഞു. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡാനി മരിക്കുകയായിരുന്നു. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.