തിരുവല്ല: പ്രസവാനന്തര ശ്രുശ്രൂഷയിലിരുന്ന യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വളഞ്ഞവട്ടം മുട്ടത്ത് പറമ്പിൽ ശ്യാംകുമാറിന്റെ ഭാര്യ സ്മിതയാണ് (22) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പുമുറിയിലെ കട്ടിലിൽ ഉറക്കിക്കിടത്തിയ ശേഷം റൂമിനോട് ചേർന്നുള്ള കുളിമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിക്കുകയായിരുന്നു.