വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് കുട്ടന്റെ മകൻ ശശി (48) പന്തൽപണിക്കിടെ വീണ് മരിച്ചു. ഞായറാഴ്ച നടക്കുന്ന കൊന്നഞ്ചേരി വേല ആഘോഷങ്ങളുടെ ഭാഗമായി പന്തൽ കെട്ടുന്നതിനിടെ വീഴുകയായിരുന്നു. ഞായറാഴ്ച പകൽ പതിനൊന്നരയോടെയാണ് സംഭവം. തലയടിച്ച് വീണ ശശിയെ ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പന്തൽ പണിക്കാരനായ ശശി എളനാട്ടിലാണ് ഇപ്പോൾ താമസം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. അപകടത്തെ തുടർന്ന് വേല ആഘോഷങ്ങൾ ഒഴിവാക്കി. മാളുവാണ് ശശിയുടെ മാതാവ്. ഭാര്യ: സജിത. മക്കൾ: മിഥുൻ, അശ്വതി.