താനൂർ: താനൂർ ഗവ. ആശുപത്രിക്ക് സമീപം പരേതനായ പാതിരിതാഴത്ത് അബൂബക്കറിന്റെ മകൻ കൂട്ടായി വാടിക്കൽ താമസക്കാരനായ മുഹമ്മദ് കാസിം (61) ജിദ്ദയിൽ നിര്യാതനായി. 30 വർഷത്തിലധികമായി പ്രവാസിയായ കാസിം ഒരു മാസത്തോളമായി ന്യുമോണിയ ബാധിച്ച് ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ആയിശ. മക്കൾ: സുൽഫിക്കർ, ശൗക്കത്ത്, സുൽഫത്ത്. മരുമകൻ: ഹിളർ. സഹോദരങ്ങൾ: ഹനീഫ, മുസ്തഫ, മൈമൂന. മക്ക ഹറം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.