രാമപുരം: പനങ്ങാങ്ങര പരേതനായ മൂളിയൻതൊടി അബ്ദുറഹ്മാന്റെ മകൻ അബൂബക്കർ (66) നിര്യാതനായി. ആദ്യകാല പാചകത്തൊഴിലാളിയാണ്. കാറ്ററിങ് സ്ഥാപനങ്ങൾ നടത്തിയിരുന്നു. പനങ്ങാങ്ങര യാറത്തിങ്ങൽ മഹല്ല് കമ്മിറ്റി ട്രഷററും ഇർശാദുസ്സിബിയാൻ സെക്കൻഡറി മദ്റസ മുൻ സെക്രട്ടറിയും എസ്.വൈ.എസ് പനങ്ങാങ്ങര യൂനിറ്റ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: ആസിയ പരിയാപുരം. മക്കൾ: ശംസുദ്ദീൻ, അബ്ദുറഹ്മാൻ, ഹംസത്തലി (ദമ്മാം), നസീറ. മരുമക്കൾ: ഉനൈസ, റുമാന, ഫാത്തിമ അസ്ല, സലീം കരിങ്കല്ലത്താണി.